കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ സ്വാധീനത്തിലേക്ക് സിനിമാ താരങ്ങളുടെ കുത്തൊഴുക്ക്. ബംഗാളി സിനിമാ രംഗത്തെ മികച്ച അഭിനേത്രിയായ ശ്രാബന്ദി ചാറ്റർജിയാണ് ഏറ്റവും പുതുതായി തെരഞ്ഞെടുപ്പിൽ മത്സരിക്കാ നിറങ്ങിയത്. ബോളിവുഡിലെ എക്കാലത്തേയും സൂപ്പർ ഡാൻസറും സ്റ്റാറുമായ മിഥുൻ ചക്രബർത്തിയുടെ വരവാണ് ബംഗാൾ രാഷ്‌ട്രീയത്തിൽ ബി.ജെ.പിയുടെ ഗ്ലാമർ കൂട്ടിയത്.
‘ഞാൻ ഏറെ ആവേശഭരിതയാണ്. രാജ്യംഭരിക്കുന്ന പാർട്ടി എനിക്ക് ഒരവസരം നൽകിയിരിക്കുന്നു. തെക്കൻ ബെഹലാ മണ്ഡലത്തിൽ നിന്നും ഞാൻ മത്സരിക്കുകയാണ്. ഇന്നത്തെ അതിവേഗം മാറുന്ന അന്തരീക്ഷത്തിൽ എനിക്ക് അടങ്ങിയിരിക്കാനാവില്ലായിരുന്നു. എനിക്ക് ജനങ്ങൾ നൽകുന്ന പിന്തുണ വലുതാണ്.’ ശ്രാബന്ദി പറഞ്ഞു.
സൗത്ത് 24 പർഗാന മേഖലയിലാണ് പ്രദേശവാസിയായ പ്രമുഖ നടി ശ്രാബന്ദി ചാറ്റർജി മത്സരിക്കുന്നത്. തൃണമൂലിന്റെ പ്രമുഖ മന്ത്രികൂടിയായ പാർത്ഥാ ചാറ്റർജിക്കെതിരെയാണ് ബെഹലാ നിയമസഭാ മണ്ഡലത്തിലേക്ക് ശ്രാബന്ദി ജനവിധി തേടുന്നത്.
















Comments