ലണ്ടൻ: യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് ജയവും തോൽവിയും. ആഴ്‌സണൽ ഇരുപാദത്തിലുമായ ആകെ ഗോളെണ്ണത്തിൽ ക്വാർട്ടറിൽ കടന്നപ്പോൾ ടോട്ടനം നിരാശരാക്കി. ആഴ്‌സണൽ ഒളിമ്പിയാക്കോ സിനോട് രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒറ്റ ഗോളിന് തോറ്റപ്പോൾ ഡൈനാമോ സാഗ്രേബിനോട് 3-0ന്റെ ഞെട്ടിക്കുന്ന തോൽവിയാണ് ടോട്ടനം ഏറ്റുവാങ്ങി പുറത്തുപോയത്.
പ്രീക്വാർട്ടറിൽ രണ്ടു പാദങ്ങളിലുമായി 3-2നാണ് ആഴ്‌സണൽ ജയിച്ചത്. ഇന്നലെ നടന്ന രണ്ടാം പാദത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും ആഴ്‌സണൽ ക്വാർട്ടറിലേക്ക് കടന്നു. ഒളിമ്പിയാക്കോസിന്റെ യൂസഫ് അറബിയാണ് 51-ാം മിനിറ്റിലെ ഗോളിലൂടെ രണ്ടാം പാദ മത്സരം സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ 3-1ന്റെ ജയം നേടിയതാണ് ആഴ്‌സണലിന് നേട്ടമായത്.
ടോട്ടനം രണ്ടു പാദത്തിലുമായി 3-2ന് പിന്നിലായതോടെയാണ് പുറത്തായത്. ഇന്നലെ രണ്ടാം പാദത്തിൽ ഹാട്രിക് നേട്ടത്തോടെ ടീമിനെ ക്വാർട്ടറിലെത്തിച്ചത് മിസ്ലാവ് ഓർസികാണ്. 62, 82,106 മിനിറ്റുകളിലാണ് ഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ ആദ്യ പാദ മത്സരത്തിൽ 2-0ന് ജയിച്ച ടോട്ടനത്തിന് പക്ഷെ ഇന്നലെ മേൽകൈ നേടാനാകാതെ പോയി.
Comments