നമ്മുടെ വീട്ടു പറമ്പില്‍ സമൃദ്ധമായി ലഭിക്കുന്ന ഒരു ഫലമാണ് ചാമ്പക്ക. എന്നാല്‍ വേണ്ടത്ര പ്രാധാന്യം നല്‍ക്കാത്ത ഒരു ഫലവർഗ്ഗമാണിത്. വൈറ്റമിന്‍ സിയുടെ കലവറയായ ചാമ്പക്ക നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഫലം കൂടിയാണിത്. ചാമ്പയ്‌ക്കായുടെ കുരു ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനും ഒപ്പം ഉപയോഗിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. അതുപോലെ തന്നെ കൊളസ്‌ട്രോളിനും നല്ലൊരു പരിഹാരമാണ് ചാമ്പക്ക. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവയാണ് കൊളസ്‌ട്രോള്‍ കുറക്കുന്നത്.
വയറിളക്കം പോലെയുള്ള അവസ്ഥകളില്‍ കഴിക്കാവുന്ന ഒരു ഫലം കൂടിയാണ് ചാമ്പക്ക. കാരണം ശരീരത്തിലെ ജലനഷ്ടം പരിഹരിക്കുവാന്‍ ഇത് ഏറെ സഹായിക്കുന്നതാണ്. ചാമ്പക്ക കൂടുതല്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ആസ്ത്മ പോലുളള രോഗങ്ങള്‍ക്ക് നല്ല ഒരു പരിഹാരമാണിത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്‌ക്ക നല്ലതാണ്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ചാമ്പക്ക ഉത്തമമാണ്.
സൂര്യാഘാതം ശരീരത്ത് ഏല്‍ക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ചാമ്പക്ക പ്രതിരോധിക്കും. അണുബാധയെ പ്രതിരോധിക്കാനും ചാമ്പക്കയ്‌ക്കു കഴിയുന്നു. ചീത്ത കൊളസ്‌ട്രോളിനെ കുറയ്‌ക്കാനും, കണ്ണിലെ സമ്മര്‍ദ്ദം കുറയ്‌ക്കാനും, എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും, പ്രായമാകുമ്പോഴുള്ള തിമിരം, ഹ്രസ്വ ദൃഷ്ടി തുടങ്ങിയവയും ഒരു പരിധിവരെ കുറയ്‌ക്കാന്‍ ഇതിനു സാധിക്കും. സ്‌മോള്‍ പോക്‌സ് പോലുള്ള അസുഖങ്ങള്‍ ഇണ്ടാകുമ്പോള്‍ ശരീരത്തില്‍ അനുഭവപ്പെടുന്ന ചൊറിച്ചിലിനു ശമനം നല്‍കുന്നതിന് ചാമ്പക്ക വളരെ നല്ലതാണ്.
Comments