ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലഡിലുള്ള ഒരു കുടുംബം പുതിയതായി ഒരു വീട് വാങ്ങിച്ചു. താമസം തുടങ്ങി കുറച്ചു കഴിഞ്ഞതോടു കൂടി വീടിന്റെ മച്ചിന് മുകളില്‍ പാമ്പ് ഉണ്ടോ എന്നൊരു സംശയം. ഈ സംശയം ബലപ്പെട്ടതോടെ അവര്‍ പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. മച്ചിന് മുകളില്‍ പാമ്പുണ്ടോ എന്ന പരിശോധിക്കുന്നതിനായി പാമ്പുപിടുത്തക്കാരന്‍ മച്ചിന് മുകളില്‍ കയറി. എന്നാല്‍ അവിടെയുള്ള കാഴ്ച റെയ്ദ് ന്യൂവല്‍ എന്ന പാമ്പുപിടിത്തക്കാരനെ അമ്പരപ്പിച്ചു കളഞ്ഞു. ജീവനുള്ള പാമ്പിനെ കണ്ടല്ല. പാമ്പ് പൊഴിച്ചിട്ട പടങ്ങള്‍ കണ്ടാണ് ഇയാള്‍ അമ്പരന്നത്.
ഒന്നും രണ്ടുമല്ല അന്‍പത്തി ഏഴ് പാമ്പിന്‍ പടങ്ങളാണ് ഇയാള്‍ മച്ചിന് മുകളില്‍ നിന്നും കണ്ടെടുത്തത്. ഇത്തരത്തില്‍ ഒരു അനുഭവം തന്റെ ജീവിതത്തില്‍ ആദ്യമാണെന്നും പല വീടുകളുടെയും മച്ചിന് മുകളില്‍ നിന്നും മറ്റുമായി നിരവധി പാമ്പുകളെ ജീവനോടെ പിടികൂടുകയും പാമ്പിന്‍ പടങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇത്രയധികം പാമ്പുകളുടെ പടം ഒന്നിച്ചു കാണുന്നത് തന്നെ അമ്പരപ്പിച്ചു കളഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കാര്‍പെറ്റ് പൈതണിന്റേത് മുതല്‍ സാധാരണ മരങ്ങളില്‍ കാണുന്ന പാമ്പുകളുടേത് തുടങ്ങി പല വിഭാഗത്തില്‍ പെട്ട പാമ്പുകളുടെ പടങ്ങളാണ് മച്ചില്‍ നിന്നും ലഭിച്ചത്.
ഒരേ സ്ഥലത്തെത്തി പടം പൊഴിക്കല്‍ സാധ്യതയില്ലാത്തതിനാല്‍ പാമ്പുകളുടെ എണ്ണം എത്രയെന്ന് കണക്കാക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇവിടെ മുന്‍പ് ആളുകള്‍ താമസിച്ച സമയത്ത്, കോഴികളും എലികളും ധാരാളം ഉണ്ടായിരുന്നതാകാം പാമ്പുകള്‍ കൂടുതലായി ഇവിടെ എത്താനുള്ള കാരണമെന്ന് പാമ്പുപിടുത്തക്കാരന്‍ പറഞ്ഞു. എന്നാല്‍ പുതിയ താമസക്കാര്‍ വരുന്നതിനു മുന്നോടിയായി വീട് വൃത്തിയാക്കിയപ്പോള്‍ പാമ്പുകള്‍ സുരക്ഷയ്‌ക്കായി അവിടെ നിന്നും മാറിയതാകാമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വീടു പരിസരവും മൊത്തത്തില്‍ പരിശോധിച്ചെങ്കിലും ജീവനോടെ ഒരു പാമ്പിനെ പോലും കണ്ടെത്താനായില്ല.
Comments