മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ‘ദി ക്ലോക് ഈസ് ടിക്കിങ്ങ്’ എന്നാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിനത്തിന്റ ആശയം. കാലങ്ങളായി അവഗണിക്കപ്പെട്ട ഈ രോഗത്തിനെതിരെ എത്രയും പെട്ടന്ന് വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കണം എന്നാണ് ആശയത്തിലൂടെ ലോകാരോഗ്യ സംഘടന മുന്നോട്ടുവെയ്‌ക്കുന്നത്.
1882ൽ ഡോക്ടർ റോബർട്ട് കോച്ച് ആണ് ടിബിക്ക് കാരണമാകുന്ന മൈകോബാക്ടീരിയം ബാക്ടീരിയ കണ്ടുപിടിച്ചത്. അത് രോഗം കണ്ടെത്താനും ചികിത്സിക്കാനുമുള്ള വഴി തുറന്നു എന്ന് ലോക ആരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പറയുന്നു.
ക്ഷയരോഗത്തിനു കാരണമായ ബാക്ടീരിയകൾ വായുവിലൂടെ പടരുകയും അവ ശ്വാസകോശത്തെ ആക്രമിക്കുകയും, അതിലൂടെ രോഗം ബാധിക്കുകയും ചെയ്യുന്നു. പിന്നീട് തലച്ചോറ്, നട്ടെല്ല് പോലുള്ള ശരീരഭാഗങ്ങളിലേക്ക് ബാക്ടീരിയ വ്യാപിക്കുന്നു.രക്തം,ത്വക്ക് പരിശോധനയിലൂടെയാണ് രോഗബാധ അറിയാൻ സാധിക്കുക.
രോഗം തിരിച്ചറിഞ്ഞാൽ ആന്റിബയോടിക്കുകളാണ് രോഗികൾക്ക് നൽക്കുക. കൊറോണ വ്യാപിച്ച് വരുന്ന സാഹചര്യത്തിൽ ടിബിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനപെട്ടതും അത്യാവശ്യവുമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
Comments