തൃശൂർ: ചാലക്കുടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പരിയാരം സ്വദേശി സ്വദേശി ഡേവിസ് ആണ് മരിച്ചത്. പരിയാരം മുനിപ്പാറയിലാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ സിപിഐ പ്രവർത്തകരാണെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.
അതിർത്തി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.നേരത്തെ വഴി സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിട്ടുള്ളതാണ്. ഈ വിഷയത്തിൽ ഡേവിസിന്റെ പേരിൽ കേസുണ്ട്. ശനിയാഴ്ച രാവിലെയും വഴിയുടെ പേരിൽ വഴക്കുണ്ടായി. മൂന്ന് പേർ ദേവസിയെ മർദ്ദിക്കുകയും വെട്ടുകയും ചെയ്തു. കാലിന് താഴെയാണ് വെട്ടേറ്റത്.
എതിരാളികൾ വയറ്റിൽ ചവിട്ടിയതാണ് മരണകാരണമെന്നറിയുന്നു. എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡേവിസിന്റെ ജീവൻ രക്ഷിക്കാനായില്ല .
Comments