മുംബൈ: കൊറോണ പ്രതിരോധത്തിന് കരുത്തുകൂട്ടാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് വീണ്ടും രംഗത്ത്. രണ്ടാമത്തെ വാക്‌സിന്റെ ഉത്പാദനത്തെ സംബന്ധിച്ച വിവരമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആദർ പൂനാവാല പുറത്തുവിട്ടത്. അടുത്ത സെപ്തംബർ മാസത്തോടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തിറക്കാനാ കുമെന്നാണ് ആദർ പറയുന്നത്.
കോവോവാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വാക്‌സിൻ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്ന് ആദർ പറഞ്ഞു. അമേരിക്കയുടെ വാക്‌സിൻ കമ്പനിയായ നോവാവാക്‌സുമായി സഹകരിച്ചാണ് നിർമ്മാണം നടത്തുന്നതെന്ന് ആദർ അറിയിച്ചു. ആഗോളതലത്തിൽ വകഭേദം വന്ന പുതിയ കൊറോണ വൈറസിനെതിരെ പുതിയ വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ആദർ പറഞ്ഞു. പരീക്ഷണ ഘട്ടത്തിൽ തന്നെ ദക്ഷിണാ ഫ്രിക്കയിലും ബ്രിട്ടനിലും കണ്ടെത്തിയ വൈറസുകളോട് 89 ശതമാനം ഫലപ്രാപ്തിയാണ് കോവോവാക്‌സ് കാണിച്ചതെന്നും സെറം ഉറപ്പുതരുന്നു.
















Comments