പൂനെ: ഇംഗ്ലണ്ടിനെതിരെ മൂന്ന് പരമ്പരകൾ സ്വന്തമാക്കി എന്ന് അവകാശപ്പെടു മ്പോഴും രണ്ട് സുപ്രധാന താരങ്ങൾ സ്ഥിരമായി പുറത്താകുന്നതിലെ അപാകത ചൂണ്ടിക്കാട്ടി സീനിയർ താരം. ഇന്ത്യൻ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായിരുന്ന വി.വി.എസ്. ലക്ഷ്മണാണ് അഭിപ്രായ പ്രകടനം നടത്തിയത്. ടീം ഇന്ത്യയുടെ ബാറ്റിംഗ് കരുത്തരായ രോഹിത് ശർമ്മയേയും നായകൻ വിരാട് കോഹ്ലിയേ യുമാണ് ലക്ഷ്മൺ വിശകലനം ചെയ്യുന്നത്.
ഇന്ത്യ എന്നും മികച്ച സ്പിന്നർമാരുടെ ടീമാണ്. എന്നാൽ ലോകോത്തര ബാറ്റ്‌സ്മാ ന്മാരായ രോഹിതും വിരാടും തുടർച്ചയായി പുറത്താകുന്നത് സ്പിന്നർമാർക്ക് മുന്നിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അത് ഏറെ പ്രകടമായിരു ന്നുവെന്നും ലക്ഷ്മൺ പറഞ്ഞു. ഇവരുടെ ഈ പോരായ്മ ഈ വർഷം ശ്രദ്ധയിൽ പ്പെട്ടതല്ലെന്നും മൂന്ന് വർഷത്തെ പ്രകടനം പരിശോധിച്ചാലും ഒരേ തരത്തിലാണ് പുറത്താകുന്നതെന്നും ലക്ഷ്മൺ വിലയിരുത്തുന്നു.
നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ 7 റൺസിന് മൊയിൻ അലിയുടെ പന്തിലാണ് വിരാട് പുറത്തായത്. ആകെ 9 തവണ വിരാട് പുറത്തായത് മോയിൻ, റഷീദ് എന്നിവരുടെ സ്പിൻ തന്ത്രങ്ങൾക്ക് മുന്നിലാണ്. ഇവരെക്കൂടാതെ വിരാടിനെ 10 തവണ പുറത്താക്കിയത് ന്യൂസിലന്റിന്റെ ടിം സൗത്തിയെന്ന പേസ് ബൗളർ മാത്രമാണ്. രോഹിതിന് ഗൂഗ്ലിപന്തുകളെ തിരിച്ചറിയാൻ പോലും സാധിക്കുന്നി ല്ലെന്നും ലക്ഷ്മൺ കുറ്റപ്പെടുത്തി.
വിരാടും രോഹിതും വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്പിന്നർമാർക്ക് മുന്നിൽ കീഴടങ്ങു ന്നത് ലോകകപ്പ് പോലുള്ള സുപ്രധാന മത്സരങ്ങളിൽ ഇന്ത്യയ്‌ക്ക് വലിയ ഭീഷണി യാണെന്നും ലക്ഷ്മൺ ചൂണ്ടിക്കാട്ടി.
Comments