മുംബൈ: ഡൽഹി ക്യാപ്പിറ്റൽസ് നായകനാകാൻ എന്തുകൊണ്ടും യോഗ്യൻ ഋഷഭ് പന്ത് തന്നെയെന്ന് പരിക്കേറ്റ ശ്രേയസ്സും മുൻ താരം റയ്നയും. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ ശ്രേയസ്സ് അയ്യർക്ക് പകരമായിട്ടാണ് ഡൽഹി യുവതാരം പന്തിനെ നായകനാക്കാൻ തീരുമാനിച്ചത്.
നായകനെന്ന നിലയിൽ ഋഷഭ പന്ത് സമ്മർദ്ദങ്ങളെ അതിജീവിക്കില്ലെന്നും ബാറ്റിംഗിനെ ബാധിക്കുമെന്നുമുള്ള എതിർവാദങ്ങളെയാണ് ശ്രേയസ്സും റെയ്നയും തള്ളിയത്. മികച്ച ബാറ്റ്സ്മാൻമാരായ ശ്രേയസ്സും ചെന്നൈയുടെ താരം സുരേഷ് റയ്നയും ഋഷഭ് പന്തിന് ഫുൾമാർക്ക് നൽകുകയാണ്.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ബാറ്റിംഗിലും ഒപ്പം ഫീൽഡിൽ ഡൽഹി ടീമിനും പന്ത് മികച്ച പിന്തുണ നൽകുമെന്നാണ് ഡൽഹിയുടെ നിലവിലെ നായക നായ ശ്രേയസ്സ് അയ്യർ പറയുന്നത്. കഴിഞ്ഞ മൂന്ന് സീസണിൽ ഡൽഹിയെ നയിച്ച താരമാണ് ശ്രേയസ്സ്. 14-ാം സീസണലിലാണ് തോൾകുഴയ്ക്കേറ്റ പരിക്ക് ശ്രേയസ്സിനെ ശസ്ത്രക്രിയയിലേയ്ക്ക് നയിച്ചത്.
ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ ക്യാപ്റ്റനായി ഋഷഭ് പന്ത് മാറുമെന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ആശംസിക്കുന്നത്.
















Comments