റായ്പൂർ: കമ്യൂണിസ്റ്റ് ഭീകർക്കെതിരെ ശക്തമായ പോരാട്ടം നടക്കുന്ന ബീജാപൂരിൽ ഇന്ന് കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടെത്തുന്നു. ഇന്നലെയുണ്ടായ കനത്തപോരാട്ടത്തിൽ വീരചരമടഞ്ഞ 23 പേർക്ക് കേന്ദ്രമന്ത്രി ആദരാഞ്ജലി കളർപ്പിക്കും.ചടങ്ങുകൾക്ക് ശേഷം അമിത് ഷാ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന ജവാന്മാരെ സന്ദർശിക്കുമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പറിയിച്ചു.
ഡൽഹിയിൽ സി.ആർ.പി.എഫിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റേയും ഉന്നത തലയോഗം ഇന്നലെ തന്നെ അമിത്ഷാ നടത്തിയിരുന്നു. അസമിൽ നിന്നുള്ള സേനാംഗങ്ങളാണ് ബീജീപൂർ, സുക്മാ മേഖലകളിൽ ഭീകരർക്കായി തിരച്ചിലിനിറങ്ങിയത്.
ഛത്തീസ്ഗഢിലെ ബീജാപൂരിലെ വനമേഖലയിലാണ് 70 കമ്യൂണിസ്റ്റ് ഭീകരരെ തേടി സേനാംഗങ്ങൾ തിരച്ചിലിനിറങ്ങിയത്. രണ്ടു ഭാഗത്തുനിന്നും കാട് വളഞ്ഞ സേനാംഗങ്ങളെ കാടിനകത്തെ ഗ്രാമത്തിൽ വെച്ചാണ് കമ്യൂണിസ്റ്റ് ഭീകരർ ഒളിയാക്രമണം നടത്തിയത്. നാലു വർഷത്തിനിടെ നടക്കുന്ന ശക്തമായ പോരാട്ടമാണ് ഇന്നലെ നടന്നതെന്ന് സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാനൂറിലധികം കമ്യൂണിസ്റ്റ് ഭീകരർ വനത്തിലുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരം.
















Comments