ഗുവാഹട്ടി: അസം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില മികച്ച ശതമാനത്തി ലേക്കെന്ന് കണക്കുകൾ. ആദ്യ അഞ്ച് മണിക്കൂറിൽ 34 ശതമാനത്തിലേക്ക് വോട്ടിങ്ങ് എ ത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നത്. മൂന്നു ഘട്ടമായി തീരുമാനിച്ച അസമിലെ തെരഞ്ഞെടുപ്പിലെ അവസാനഘട്ടമാണിന്ന് നടക്കുന്നത്.
ഭൂരിഭാഗം ജില്ലകളിലും 40 ശതമാനത്തോടടുത്ത് ആദ്യ അഞ്ച് മണിക്കൂറിൽ വോട്ടിംഗെത്തി യതിന്റെ സന്തോഷത്തിലാണ് എല്ലാ രാഷ്‌ട്രീയ പാർട്ടികളുമുള്ളത്. വോട്ടർമാർ ബൂത്തിലേക്ക് എത്തുന്നത് ഭരണതുടർച്ചയ്‌ക്കായിട്ടാണെന്ന് ബി.ജെ.പി സംസ്ഥാന ഘടകം പറഞ്ഞു. ബിജ്‌നി ജില്ലയിൽ വോട്ടിംഗ് 41 ശതമാനം കടന്നു. ആകെ 40 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടക്കുന്നത്. 337 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 12 ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അസമിലെ ബി.ജെ.പി നേതാവും ആരോഗ്യവകുപ്പ് മന്ത്രിയുമായ ഹിമാന്ത ബിശ്വ ശർമ്മ ഗുവാഹട്ടിയിലെ അമിഗാവിൽ തന്റെ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 77 ശതമാനവും രണ്ടാം ഘട്ടത്തിൽ 75 ശതമാനവും വോട്ടിംഗാണ് നടന്നത്.
















Comments