റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷായുടെ ശക്തമായ മുന്നറിയിപ്പിനെതിരെ പ്രസ്താവനയുമായി കമ്യൂണിസ്റ്റ് ഭീകരർ. കമ്യൂണിസ്റ്റ് ഭീകര സംഘടനാ നേതാവായ അഭയയാണ് പ്രസ്താവന ഇറക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഒരിക്കലും പ്രതികാരത്തോടെ സംസാരിക്കേണ്ട യാളല്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നുമാണ് ഭീകരസംഘടന നേതാവ് മറുപടി നൽകിയത്. കമ്യൂണിസ്റ്റ് ഭീകരർ എന്നും ഗ്രാമീണരുടെ അടിസ്ഥാന വിഷയങ്ങൾക്കായി മാത്രം പോരാടുന്നവരാണന്നും പ്രസ്താവനയിൽ പറയുന്നു.
പകരം വീട്ടുമെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. അടിച്ചമർത്തലുകളുടെ വേദന തിന്നുന്നവരാണ് ഞങ്ങൾ. മുതലാളിത്തത്തിന്റെ മേൽക്കോയ്മയെ ഒരിക്കലും അംഗീകരിക്കില്ല. ഗ്രാമങ്ങളെല്ലാം പോരാട്ടകേന്ദ്രങ്ങളാണ്. അത് എന്നും തുടരും. എത്രപേരെ കൊന്നുതള്ളാമെന്നാണ് അമിത്ഷാ കരുതുന്നത്. ആരെയൊക്കെ കൊല്ലുമെന്നാണ് പറയുന്നത്. പീഡിതരായ ജനതയും തങ്ങളും രണ്ടും രണ്ടല്ലെന്നും പ്രസ്താവനയിൽ മുന്നറിയിപ്പായി അഭയ പറയുന്നു. ഡൽഹിയിലെ കർഷകരുടെ പ്രശ്‌നം ആദ്യം പരിഹരിച്ചശേഷം തങ്ങളെ നേരിടുന്ന കാര്യം ചിന്തിച്ചാൽ മതിയെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയ്‌ക്കൊപ്പം സുരക്ഷാ സൈനികരെ വധിച്ച കമ്യൂണിസ്റ്റ് ഭീകരരെ അഭിനന്ദിക്കു കയും കൊല്ലപ്പെട്ടവരെ വീരയോദ്ധാക്കളെന്നുമാണ് അഭയ വിശേഷിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട സുരക്ഷാ സൈനികരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പു കളും ഇനിയുള്ള പോരാട്ടത്തിന് വലിയ സഹായമായിരിക്കുമെന്നും ഭീകരർ പ്രസ്താവനയിലൂടെ പറഞ്ഞു.
















Comments