തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്താം ക്ലാസുകർക്കും പ്ലസ് ടു വിദ്യാർത്ഥികൾക്കും പരീക്ഷകൾ ആരംഭിക്കുന്നു. കൊറോണ കൂടുന്ന കടുത്ത സാഹചര്യത്തിലാണ് വിദ്യാർ ത്ഥികൾ പരീക്ഷാകേന്ദ്രത്തിലെത്തുന്നത്. ആകെ ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്.
കൊറോണയുടെ വ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകളിൽ കർശ നമായ നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുക. മാസ്‌കുകളും സാനിറ്റൈസറും നിർബന്ധമാക്കുന്നതിനോടൊപ്പം അദ്ധ്യാപകർക്കും മറ്റ് പരീക്ഷ നിയന്ത്രിക്കുന്നവർക്കും ഗ്ലൗസുകളും നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ അനുഗമിക്കുന്ന രക്ഷകർത്താക്കളും ജാഗ്രതപാലിക്കണമെന്നാണ് നിർദ്ദേശം.
മോഡൽ പരീക്ഷകൾ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് വിദ്യാ ഭ്യാസ വകുപ്പ്. പനിപോലെ രോഗലക്ഷണമുള്ള കുട്ടികൾക്കായി പ്രത്യേക ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്.
Comments