ഹരിദ്വാർ: മഹാകുംഭമേള വെട്ടിച്ചുരുക്കുമെന്ന അഭ്യൂഹത്തെ തള്ളി ഉത്തരാഖണ്ഡ് ഭരണകൂടം. കഴിഞ്ഞ ദിവസത്തെ ഷാഹി സ്‌നാനത്തിനടക്കം ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന പശ്ചാത്തലത്തിലാണ് കുംഭമേള നിർത്തിവെയ്‌ക്കുമെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. തീർത്ഥാടകർക്കുള്ള സംവിധാനങ്ങൾ കുറ്റമറ്റതും തിരക്ക് നിയന്ത്രണാധീനവുമാണെന്ന് ഹരിദ്വാർ ജില്ലാ ഭരണകൂടം അറിയിച്ചു.
‘കുംഭമേള സാധാരണനിലയിൽ ജനുവരി മാസം മുതലാണ് ആരംഭിക്കാറ്. കൊറോണ നിയന്ത്രണം കാരണമാണ് ഏപ്രിൽ ഒന്നു മുതൽ മുപ്പതാം തിയതി വരെ ചുരുക്കിയത്. എല്ലാ തീരുമാനങ്ങളും കൂട്ടമായാണ് എടുത്തത്. കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും കുംഭമേള തീർത്ഥാടനം നിർത്തിവെയ്‌ക്കാൻ ഒരു നിർദ്ദേശങ്ങളും ലഭിച്ചിട്ടില്ല. ‘ ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് റാവത് അഭിപ്രായപ്പെട്ടു.
മൂന്നാം ഷാഹി സ്‌നാനത്തിന് ഇന്നലെ മാത്രം 13,51,631 പേരാണ് ഗംഗയിൽ മുങ്ങി ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായത്. തീർത്ഥാടകർ മാസ്‌ക് ധരിക്കുന്നതും ആർ.ടി.പി.സി.ആർ പരിശോധന നടത്തി മാത്രം രജിസറ്റർ ചെയ്യുന്നതും കർശനമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
















Comments