മലപ്പുറം: യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്. കൊറോണ ബാധയെ തുടർന്ന് സിദ്ദീഖ് കാപ്പന്റെ ആരോഗ്യ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും ഭാര്യ റെയ്ഹാനത്ത് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിൽ മഥുരയിലെ ജയിലാശുപത്രിയിലാണ് സിദ്ദീഖ്. ഹത്രസിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സിദ്ദീഖ് കാപ്പനെയും മറ്റ് മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരരെയും യുപി പോലീസ് അറസ്റ്റ് ചെയ്തത്.
സിദ്ദിഖ് കാപ്പനെ ഡൽഹി എയിംസ്പോലെയുള്ള മികച്ച നിലവാലമുള്ള ആശുപത്രിയിൽ ചികിത്സിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി കേന്ദ്രസർക്കാരിനോടും യുപി സർക്കാരിനോടും സമ്മർദ്ദം ചെലുത്തണമെന്നും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്‌ക്കു ഗവർണ്ണർക്കും നൽകിയ നിവേദനത്തിലാണ് യൂണിയൻ ആവശ്യമുന്നയിച്ചിരിക്കുന്നത്.
















Comments