ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പൻ കൊറോണ മുക്തനായതായി യുപി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിയില്‍നിന്ന് മഥുരയിലെ ജയിലിലേക്ക് മാറ്റിയതായും യു.പി പോലീസ് സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റി വിദഗ്‌ദ്ധ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് കേരളാപത്രപ്രവർത്തക യൂണിയൻ സുപ്രിംകോടതിയിൽ ഹർജി നൽകിയിരുന്നു.രോഗബാധിതനാണെന്നും ജയിൽ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് കാപ്പന്റെ ഭാര്യ റെയ്ഹാനത്തും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഹർജിയിൽ കാപ്പന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നു രാവിലെ യു.പി. പോലീസിന്റെ അഭിഭാഷകന്‍ അഭിനവ് അഗര്‍വാള്‍ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട പുതിയ സത്യവാങ്മൂലം കോടതിയിൽ സമര്‍പ്പിച്ചത്.
കൊറോണ വൈറസ് ബാധയെ തുടർന്ന് മഥുരയിലെ കൃഷ്ണമോഹൻ ആശുപത്രിയിലാണ് കാപ്പനെ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗമുക്തനായതിനെ തുടർന്ന് തിരിച്ച് ജയിലിലേക്ക് മാറ്റി എന്നും പോലീസ് കോടതിയെ അറിയിച്ചു.
” വീഡിയോ കോണ്‍ഫറന്‍സിങ്ങിന് ഇന്നലെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ നേരിട്ട് കാണണമെന്നും ഭാര്യ റെയ്ഹാനത്ത് പറഞ്ഞു.
















Comments