കൊൽക്കത്ത: രാജ്യംകണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ പശ്ചിമബംഗാളിന്റെ പോരാട്ട ഫലം നാളെ പുറത്തുവരും. മമതാ ബാനർജിയുടെ പത്തുവർഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പും അസ്വസ്ഥതയും നാളെ ഫലത്തിലൂടെ പുറത്തുവരുമെന്നാണ് ബി.ജെ.പി പറയുന്നത്.
ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാൾ നിയമസഭയിലുള്ളത് . എട്ടുഘട്ടമായി 292 സീറ്റുകളിലേയ്‌ക്കാണ് വോട്ടിംഗ് നടന്നത്. മിച്ചമുള്ള രണ്ട് സീറ്റുകളിൽ മെയ് 16-ാം തീയതി നടക്കും. നിലവിൽ 211 സീറ്റുകളുടെ ശക്തിയിലാണ് തൃണമൂൽ സംസ്ഥാനം ഭരിച്ചത്. മൂന്ന് സീറ്റ് ബി.ജെ.പി.യ്‌ക്കും 28 സീറ്റുകൾ സിപിഎംഅടക്കമുള്ള സിപിഎം അടക്കമുളള രാഷ്‌ട്രീയ പാർട്ടികൾക്കുമുണ്ട്.
പകുതിയിലേറെ സീറ്റുകൾ നേടുമെന്ന നിഗമനത്തിലാണ് ബി.ജെ.പിയെങ്കിൽ ഭരണം നിലനിർത്തുക തന്നെ ചെയ്യുമെന്നാണ് മമതയുടെ തൃണമൂൽ അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ.പി നദ്ദയും രാജ്‌നാഥ് സിഗും നേരിട്ട് പ്രചാരണം നയിച്ച ബംഗാളിൽ മിഥുൻ ചക്രബർത്തിയായിരുന്നു താരപ്രചാരകൻ.
ബി.ജെ.പിയുടെ പ്രചാരണം മുറുകുന്നതിനിടെ മമത നടത്തിയ നാടകവും തൃണമൂലിനെ ആശയക്കുഴപ്പത്തിലാക്കി. തന്നെ ആക്രമിച്ചെന്നും കാല് ചവിട്ടിയൊടിക്കാൻ ശ്രമിച്ചെന്നുമുള്ള മമതയുടെ വാദങ്ങളെ സ്ഥലത്തെ പോലീസ് സേന തള്ളി. മൂന്ന് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം പിന്നീട് വീൽചെയറിലാണ് മമത പ്രചാരണം പൂർത്തിയാക്കിയത്.
















Comments