മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. മനുഷ്യ സ്‌നേഹിയായ താരം കൂടിയാണ് ഇദ്ദേഹം. ഇന്ന് താരത്തിന്റെ ഭാര്യ രാധികയുടെ പിറന്നാള്‍ ദിനമാണ് , ‘ എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും പ്രധാനപ്പെട്ട ഗിഫ്റ്റാണ് നീ എന്റെ പ്രണയത്തിനു പിറന്നാള്‍ ആശംസകള്‍ ‘ എന്നാണ് രാധികയ്‌ക്കായി സുരേഷ് ഗോപി ആശംസ അറിയിച്ചത് . നിരവധി പേരാണ് രാധികക്ക് ആശംസ നേര്‍ന്ന് എത്തിയിരിക്കുന്നത്.
അഭിനയത്തിൽ അച്ഛന്റെ പാത തന്നെയാണ് മകന്‍ ഗോകുലും പിന്‍തുടര്‍ന്നിരിക്കുന്നത്. ഏതാനും ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും അഭിനയത്തിലുള്ള തന്റെ പ്രതിഭ തെളിയിക്കാന്‍ സാധിച്ച നടനാണ് ഗോകുല്‍.
അച്ഛനും മകനും എന്നാണ് ഒന്നിച്ച് സ്‌ക്രീനിലെത്തുക എന്നു കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോള്‍. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപിയ്‌ക്ക് ഒപ്പം ഗോകുലും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അത് സത്യമാണെന്ന കാര്യം സുരേഷ് ഗോപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലേലം.
വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിതിന്‍ രഞ്ജി പണിക്കറാണ്. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി ആയി സുരേഷ് ഗോപി എത്തുമ്പോള്‍ ചാക്കോച്ചിയുടെ മകന്‍ കൊച്ചു ചാക്കോച്ചി ആയിട്ടാണ് ഗോകുല്‍ സുരേഷ് എത്തുക. ഗോകുലിന്റെ ചെറുപ്പം തൊട്ടേയുളള ആഗ്രഹമായിരുന്നു അത്. കുട്ടി ആയിരുന്നപ്പോള്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു, എന്നാണ് സുരേഷ് ഗോപി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
Comments