ഗുലാബ് ജാമുന്‍ ഇഷ്ടമാണോ…. എങ്കില്‍ തയ്യാറാക്കാം പത്ത് മിനിറ്റില്‍

Published by
Janam Web Desk

മധുരപലഹാരങ്ങള്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. സന്തോഷമുളള മുഹൂര്‍ത്തങ്ങളില്‍ അതു പങ്കു വെയ്‌ക്കാനായി മധുര പലഹാരങ്ങള്‍ കഴിക്കാറുണ്ട്. വടക്കേ ഇന്ത്യയില്‍ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുന്‍. ആഘോഷവേളയിലും, ചില പ്രധാന ഉത്സവങ്ങളായ ദീപാവലി, മകരപ്പൊങ്കൽ എന്നീ അവസരങ്ങളിലും വിവാഹങ്ങളിലും ഈ മധുരപലഹാരം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. പൊതുവെ ബേക്കറികളില്‍ നിന്നുമാണ് ഗുലാബ് ജാമുന്‍ വാങ്ങാറുള്ളതെങ്കിലും, ഇത് നമുക്ക് എളുപ്പത്തില്‍ത്തന്നെ നമുക്ക് വീട്ടിലുണ്ടാക്കാവുന്നതാണ്. എളുപ്പത്തില്‍ എങ്ങനെ ഗുലാബ് ജാമുന്‍ വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം ഒരു കപ്പ് മില്‍ക്ക് പൗഡര്‍ എടുക്കുക. പിന്നീട് മൂന്നു ടീസ്പൂണ്‍ മൈദയും കാല്‍ ടീസ്പൂണ്‍ ബേക്കിങ് പൗഡറും ചേര്‍ത്ത് യോജിപ്പിച്ച് വെക്കുക. പിന്നീട് രണ്ടു ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍ എടുക്കുക. ശേഷം ബൗളിലേക്ക് മില്‍ക്ക് പൗഡര്‍, മൈദയും ബേക്കിങ്ങ് പൗഡര്‍ യോജിപ്പിച്ചത്, കോണ്‍ഫ്‌ളോര്‍ എന്നിവ ചേര്‍ക്കുക. അതിലേക്ക് കാല്‍ ടീസ്പൂണ്‍ ബേക്കിങ് സോഡ കൂടി ചേര്‍ത്ത് നന്നായി തരിയില്ലാതെ കുഴച്ചെടുക്കുക. ഓരോ ടേബിള്‍സ്പൂണ്‍ വെള്ളം വീതം ചേര്‍ത്ത് ഇത് കുഴച്ച് എടുക്കാന്‍. പിന്നീട് എണ്ണ കൈയില്‍ തടവി ഇത് കുഴച്ച് എടുക്കാം.

ശേഷം ഇതില്‍ നിന്ന് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. പിന്നീട് അരക്കിലോ പഞ്ചസാര മൂന്ന് കപ്പ് വെള്ളം ചേര്‍ത്ത് പാനിയാക്കുക. ഇതിലേക്ക് ഏലയ്‌ക്കപ്പൊടിയും നാരങ്ങാനീരും ചേര്‍ത്ത് തയാറാക്കി വെക്കണം. ശേഷം പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് ചെറിയ ഉരുളകള്‍ ഇട്ട് എണ്ണയില്‍ വറുത്ത് എടുക്കാം. ഗോള്‍ഡന്‍ നിറത്തില്‍ വറത്തു കോരി പഞ്ചസാരപ്പാനിയില്‍ മുക്കിയിടാം. വളരെ സ്വാദിഷ്ടമായ ഗുലാബ് ജാമുന്‍ തയ്യാറായി കഴിഞ്ഞു. അരമണിക്കൂര്‍ അടച്ച് വെച്ച ശേഷം കഴിക്കാം.

 

Share
Leave a Comment