ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയിലാണ്. കൊറോണയുടെ രണ്ടാം തരംഗം അതിതീവ്രമായതോടെ പ്രതിദിനം രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിപ്പേരാണ് രോഗബാധിതര്‍ക്ക് സഹായഹസ്തവുമായി എത്തുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ദുരിതബാധിതര്‍ക്ക് വേണ്ടി ഭക്ഷണപ്പൊതികള്‍ തയാറാക്കുന്ന ഒരു യുവതി.
കൊല്‍ക്കത്ത സ്വദേശിയായ സുജാത കൊറോണ ബാധിതരായ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഭക്ഷണപ്പൊതികള്‍ തയാറാക്കുന്നത്. ദിവസവും ഉച്ചയൂണും അത്താഴവും തയാറാക്കി ആവശ്യക്കാരുടെ വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് ഈ യുവതി. വീട്ടില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് സുജാത ഭക്ഷണം തയാറാക്കുന്നത്. ചോറ്, ഇലക്കറികള്‍, സാലഡ്, റൊട്ടി തുടങ്ങിയവയാണ് സുജാത തയാറാക്കുന്നത്.
മുപ്പത്തിയൊമ്പതുകാരിയായ സുജാത ഒരു ഷെഫ് കൂടിയാണ്. കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സുജാതയും കുടുംബവും. ദിവസേന ഇരുപതിലധികം പേരാണ് സുജാതയുടെ ഭക്ഷണപ്പൊതികള്‍ക്കായി കാത്തിരിക്കാറുള്ളത്. ഓണ്‍ലൈന്‍ വഴിയും ഭക്ഷണത്തിന് ആവശ്യക്കാര്‍ എത്താറുണ്ട്.
















Comments