ഗുവാഹട്ടി: അസമില്‍ തുടര്‍ ഭരണത്തിലേക്ക് കടന്ന മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന് നടന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടന്നത്. ജനങ്ങള്‍ ബി.ജെ.പിയുടെ മുന്‍കാല ഭരണത്തിനോട് കാണിച്ച വിശ്വാസമാണ് തുടര്‍ ഭരണത്തിന് ശക്തിനല്‍കിയത്. ഭരണതുടര്‍ച്ച നല്‍കി ആദ്യപടി അസമില്‍ ബി.ജെ.പിയും എന്‍.ഡി.എ സഖ്യവും ചേര്‍ന്ന് ഒരു പടി കടന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.
സംസ്ഥാനത്തെ പ്രഥമ പരിഗണന ആരോഗ്യരംഗത്തിനാണെന്നും കൊറോണ പ്രതിരോധം കാര്യക്ഷമമാക്കാന്‍ വേണ്ട നടപടികളും സ്വീകരിച്ചതായി ശര്‍മ്മ പറഞ്ഞു. സാധാരണ ക്കാര്‍ക്ക് സാമ്പത്തികമായ ദാരിദ്ര്യം ഇല്ലാതാക്കാനും നിലവിലെ ലോക്ഡൗണ്‍ കാലത്ത് പരമാവധി തടസ്സങ്ങള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ശര്‍മ്മ പറഞ്ഞു. ഇതിനായി ബാങ്കുകള്‍ വഴി ചെറുകിട വായ്പ്പാ സംവിധാനത്തിനുള്ള അനുമതി നല്‍കിയതായും ശര്‍മ്മ അറിയിച്ചു.
വ്യവസായ രംഗത്തെ പ്രതിസന്ധിപരിഹരിക്കാന്‍ 2187 കോടി രൂപ അനുവദിച്ചതായി ശര്‍മ്മ പറഞ്ഞു. റിഫൈനറികളുടെ പ്രവര്‍ത്തനം, ഖനനമേഖല എന്നിവയിലും അസമില്‍ ഇത്തവണ മുന്നേറ്റമുണ്ടാക്കുമെന്നും ശര്‍മ്മ പറഞ്ഞു.
















Comments