ന്യൂഡല്‍ഹി: കൊറോണ രോഗികള്‍ക്ക് ആശ്വാസമേകികൊണ്ട് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ യോഗ പരിശീലനം. സര്‍ദാര്‍പട്ടേല്‍ കൊറോണ കെയര്‍ സെന്‍ററിലെ രോഗികള്‍ക്കാണ് യോഗ-പ്രാണായാമ പരിശീലനം നല്‍കുന്നത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ സേനാംഗങ്ങളാണ് യോഗപരിശീലന സംവിധാനം ഒരുക്കിയത്. ശ്വസകോശത്തിന് ദൃഢത കിട്ടാനും മാനസികവും ശാരീരികവുമായ ഉണര്‍വ്വ ലഭിക്കാനും ലഘുവായ യോഗാസന പരിശീലനങ്ങളാണ് നല്‍കുന്നതെന്ന് സൈനികര്‍ പറഞ്ഞു.
കൊറോണ ചികിത്സയിലുള്ളവര്‍ക്ക് അവരുടെ കട്ടിലില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. പൊതു നിര്‍ദ്ദേശമനുസരിച്ച് എല്ലാവരും വാര്‍ഡിലെ സംവിധാനത്തിലാണ് യോഗയും പ്രണായാമവും പരിശീലിക്കുന്നത്. അധിക നേരം കിടക്കുകയും ഇരിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന പേശികളുടെ മുറുക്കം മാറ്റാനുള്ള വ്യായാമങ്ങളും പരിശീലനത്തിന്‍റെ ഭാഗമാണ്.
സാമൂഹികമായ പരിശീലനം നടക്കാന്‍ തുടങ്ങിയ ശേഷം രോഗികള്‍ക്ക് ഒറ്റപെടല്‍ എന്ന ചിന്ത ഒഴിവാകുകയും ഭയം മാറുകയും ശ്വാസസംബന്ധിയായ തടസ്സം നീങ്ങുന്നതായുള്ള അനുഭവവും സൈനികരോട് പലരും പങ്കുവെച്ചു.പല ഘട്ടങ്ങളിലായി 1065 രോഗികളെയാണ് സൈനികര്‍ കേന്ദ്രത്തില്‍ പരിചരിച്ചത്. ഏപ്രില്‍ 26 മുതല്‍ മെയ് 11 വരെയുള്ള കണക്കുകളാണ് സൈന്യം പുറത്തുവിട്ടത്. പുതുതായി ചികിത്സയ്‌ക്ക് എത്തിയവര്‍ക്കും ഇതേ പരിശീലനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഐ.ടി.ബി.പി സേനാംഗങ്ങള്‍ പറഞ്ഞു.
Comments