മാഡ്രിഡ്: ലാ ലീഗ സീസണലിലെ നിര്‍ണ്ണായക പോരാട്ടത്തിന് മുന്നേ റയല്‍ മാഡ്രിഡിന് തിരിച്ചടി. മികച്ച മദ്ധ്യനിര താരമായ ടോണി ക്രൂസിന് കൊറോണ സ്ഥിരീകരിച്ചെന്നാണ് ക്ലബ്ബ് അറിയിച്ചത്. ലീഗില്‍ ഒന്നാമതെത്താന്‍ നിശ്ചയമായും ജയിക്കേണ്ട മത്സരത്തിന് മുമ്പാണ് അപ്രതീക്ഷിതമായ കുറവ് ടീമിന് സംഭവിച്ചിരിക്കുന്നത്. 22-ാം തീയതി വിയാറലി നെതിരെയാണ് നിര്‍ണ്ണായക മത്സരം.
ജര്‍മ്മന്‍ താരമായ ടോണി ക്രൂസ് എല്ലാമത്സരങ്ങളിലും റയലിന്റെ നിര്‍ണ്ണായക താരമാണ്. കൊറോണ ബാധിതനായ ഏതോ ഒരു വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായതിന്റെ പേരില്‍ 14-ാം തിയതി മുതല്‍ താരം ഐസൊലേഷനിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
സ്പാനിഷ് ലീഗില്‍ നിലവില്‍ അത്ലറ്റികോ മാഡ്രിഡാണ് 83 പോയിന്റുമായി മുന്നിലുള്ളത്. റയലിന് 81 പോയിന്റാണ് നേടാനായത്. ബാഴ്സലോണ 76 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. എല്ലാ ടീമുകളും 37 മത്സരമാണ് പൂര്‍ത്തിയാക്കിയത്. സീസണിലെ അവസാന മത്സരമാണ് ഇനി എല്ലാ ടീമുകള്‍ക്കും പൂര്‍ത്തിയാക്കാനുള്ളത്. അത്ലറ്റികോ മാഡ്രിഡ് 22-ാം തിയതി വല്ലാഡോലിഡിനോട് ഏറ്റുമുട്ടും. ബാഴ്സലോണയുടെ മത്സരം ഈബറിനോടാണ്.
















Comments