ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കൊറണകാലത്തെ പോരാട്ടങ്ങള്‍ അവസാനഘട്ട ത്തിലേക്ക്. ആകെ 38 മത്സരങ്ങളുള്ളതില്‍ എല്ലാ ടീമുകളും 37-ാം മത്സരത്തിന് ഇന്നുമുതല്‍ ഇറങ്ങുകയാണ്. ലീഗില്‍ തലപ്പത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിനും ഇന്ന് പോരാട്ടമുണ്ട്. മൂന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍ നാളെ ചെല്‍സിയെ നേരിടാനിറങ്ങും.
യുണൈറ്റഡ് ഇന്ന് ഫുള്‍ഹാമിനെതിരേയും സിറ്റി ബ്രൈറ്റണിനെതിരേയുമാണ് കളത്തി ലിറങ്ങുന്നത്. ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ പത്താം സ്ഥാനക്കാരായ ലീഡ്സ് യുണൈറ്റഡും പതിനാലാം സ്ഥാനക്കാരായ സതാംപടണും ഏറ്റുമുട്ടും.
കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാകേണ്ടി വന്ന സിറ്റി ഇത്തവ ബഹുദൂരം മുന്നേറിയാണ് 36 മത്സരങ്ങളിലായി 26 ജയവും 5 സമനിലയും നേടി 83 പോയിന്‍റു കള്‍ സ്വന്തമാക്കിയത്. 20 ജയങ്ങളും 10 സമനിലയുമായി യുണൈറ്റഡ് 70 പോയിന്‍റോടെ രണ്ടാം സ്ഥാനത്തെത്തി. ലെസ്റ്റര്‍ 66 പോയിന്‍റോടെ മൂന്നാമതും ചെല്‍സി 64 പോയിന്‍റോടെ നാലാമ തുമാണ്. കഴിഞ്ഞ സീസണിലെ ജേതാക്കളായ ലിവര്‍പൂള്‍ 63 പോയിന്‍റുമാത്രം കരസ്ഥമാക്കി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ട അവസ്ഥയിലാണ്. ഇനിയുള്ള രണ്ടു മത്സരം ജയിച്ചാലും പരമാവധി മൂന്നാം സ്ഥാനത്തിനപ്പുറം ലിവര്‍പൂളിന് പ്രതീക്ഷിക്കാനാകില്ല.
















Comments