ന്യൂഡല്‍ഹി: ആഗോളതലത്തിലെ ഇന്ത്യക്കായുള്ള സഹായം വേഗത്തിലാക്കാന്‍ വിദേശകാര്യവകുപ്പ് സംവിധാനമൊരുക്കുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അമേരിക്കയിലേക്ക് ഉടന്‍ യാത്രതിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 24 മുതല്‍ 28 വരെയാണ് അമേരിക്കന്‍ സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ വാക്സിന്‍ ലഭിക്കുന്ന കാര്യവും ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തും.
അമേരിക്കന്‍ യാത്രയുടെ ഭാഗമായി ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ അന്‍റേണിയോ ഗുട്ടാറസുമായി എസ്.ജയശങ്കറിന്‍റെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കും ഒപ്പം ദരിദ്രരാജ്യങ്ങള്‍ക്കും നല്‍കിയ സഹായങ്ങളെ ഗുട്ടാറസ് ഏറെ പ്രശംസിച്ചിരുന്നു. ഒപ്പം ഇന്ത്യയിലെ നിലവിലെ രോഗവ്യാപന തീവ്രത കുറയ്‌ക്കാന്‍ ലോകരാജ്യങ്ങള്‍ ഉടന്‍ ഇടപെടണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
അമേരിക്കയിലെ നിരവധി സ്ഥാപനങ്ങളുമായുള്ള ഇന്ത്യയുടെ വാക്സിന്‍ നിര്‍മ്മാണത്തിന് ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു. ഇന്ത്യക്കായി അമേരിക്കയുടെ കരുതല്‍ ശേഖരത്തിലെ 6 കോടി വാക്സിന്‍ ലഭ്യമാക്കണമെന്ന് ജനപ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
Comments