കൊൽക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും ദയനീയമായി പരാജയപ്പെട്ട മമതാ ബാനര്‍ജി വീണ്ടും മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്നാണ് മമത വീണ്ടും ജനവിധി തേടുന്നത്.
ഭവാനിപുരിലെ നിലവിലെ എംഎല്‍എ സൊവൻ ദേബ് ചാറ്റർജി സ്ഥാനം രാജിവെച്ചു. സൊവൻ ദേബിന്റെ രാജി അംഗീകരിക്കുന്നതായി നിയമസഭാ സ്പീക്കർ ബിമൻ ബാനർജി വ്യക്തമാക്കി.
സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. എന്നാല്‍ മമതയെ 1,700 വോട്ടുകള്‍ക്ക് സുവേന്ദു നന്ദിഗ്രാമിൽ പരാജയപ്പെടുത്തി.294 സീറ്റുകളില്‍ 214 ഉം തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോഴും മമതയുടെ പരാജയം പാർട്ടിയ്ക്ക് വലിയ ക്ഷീണമായി. 76 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.
















Comments