മീറഠ്: കൊറോണ പ്രതിരോധത്തിലെ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ രണ്ടു കൗമാരക്കാരുടെ അക്ഷീണ പരിശ്രമം ശ്രദ്ധനേടുന്നു. ഉത്തര്‍പ്രദേശിലെ മീറഠ് നഗരത്തിലെ അവാനി സിംഗും ഋഷയ് ഗുപതയുമാണ് വേറിട്ട വഴിയിലൂടെ കൊറോണ രോഗികള്‍ക്ക് രക്ഷകരായി മാറുന്നത്. ഇരുവരും പന്ത്രണ്ടാം ക്ലാസ്സുകാരാണ്.
രോഗികള്‍ക്ക് ആശുപത്രി സേവനം, ഓക്സിജന്‍, അവശ്യമരുന്നുകള്‍ എന്നിവയെല്ലാം ഇവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. 200 സന്നദ്ധപ്രവര്‍ത്തകരേയും ഏകോപിപ്പിച്ചാണ് ഇരുവരും പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ‘കോവിഡ്-19 സഹായതാ കേന്ദ്രം’ സഹായതാ കേന്ദ്ര വാളന്‍റിയേഴ്സ്’ എന്നീ വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 25 ജില്ലകളിലായിട്ടാണ് പ്രവര്‍ത്തനം നടക്കുന്നത്. സമയോചിതമായ ഇടപെടല്‍ വഴി 500ലധികം പേര്‍ക്ക് അടിയന്തിര സഹായം എത്തിക്കാനായെന്നും അവാനിയും ഋഷയും പറഞ്ഞു.
ഒരു രോഗി ഏതുഭാഗത്താണെന്ന് മനസ്സിലാക്കിയാല്‍ ആ ഭാഗത്തെ വളണ്ടിയര്‍മാര്‍ക്ക് ഉടന്‍ സൂചന നല്‍കും. ആശുപത്രി സംവിധാനം അടക്കം പരമാവധി വേഗത്തിലാണ് ഒരുക്കുന്നത്. ആദ്യം വ്യക്തിപരമായി പലരുടേയും സഹായം തേടി തുടങ്ങിയ സംവിധാനത്തില്‍ പലരും സ്വമേധയാ വന്ന് ചേരുകയായിരുന്നുവെന്നും ഋഷയ് ഗുപ്ത പറഞ്ഞു.
വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. എന്നാല്‍ സാങ്കേതിക വിദ്യ എല്ലായിടത്തും ഞങ്ങളെ എത്തിക്കുന്നുവെന്ന് അവാനി പറഞ്ഞു.
















Comments