കാബൂൾ: ഇന്ത്യ അഫ്ഗാൻ സൗഹൃദം ഇല്ലാതാക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് അഫ്ഗാൻ. അയൽരാജ്യങ്ങളെ തമ്മിലടിപ്പിക്കാനുള്ള പാകിസ്താന്റെ ശത്രുതാപരമായ തന്ത്രമാണ് തുറന്നുകാട്ടിയത്. അഫ്ഗാന്റെ മുൻ പ്രസിഡന്റ് ഹമീദ് കർസായിയാണ് ഒരു വിദേശമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ചത്.
താലിബാനെ അഫ്ഗാനിൽ ഭരണത്തിലേറ്റുക എന്നതാണ് പാകിസ്താന്റേയും ഭീകരസംഘടന കളുടേയും ആത്യന്തിക ലക്ഷ്യം. ഇന്ത്യ അനുകൂലമായ ഒരു ഭരണകൂടത്തെ അഫ്ഗാനിൽ തുടരാൻ പാകിസ്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നയമാണ് കർസായി തുറന്നുകാട്ടുന്നത്.
അഫ്ഗാൻ ഇന്ത്യയുമായുള്ള എല്ലാ സൗഹൃദവും അവസാനിപ്പിക്കണമെന്നാണ് പാകിസ്താനെന്നും പരസ്യമായി ആവശ്യപ്പെടുന്നത്. അത് ഒരിക്കലും നടക്കാത്ത സ്വപ്‌നമാണ്. പാകിസ്താന്റെ എല്ലാ ആവശ്യങ്ങളും അഫ്ഗാന്റെ അഖണ്ഡതയേയും സ്വാതന്ത്ര്യത്തേയും ബാധിക്കുന്നവയാണ്. ഇന്ത്യയാണ് അഫ്ഗാന്റെ എല്ലാ അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നത്. അഫ്ഗാന്റെ കലാലയ വിദ്യാർത്ഥികളേയും പോലീസിനേയും ഒപ്പം എല്ലാ സേനാ വിഭാഗത്തിന്റേയും പുരുഷ വനിതാ സൈനികരേയും പരിശീലിപ്പിക്കുന്നതും ഇന്ത്യയാണ്. നിയമ രംഗത്തും വിദ്യാഭ്യാസ ആരോഗ്യരംഗത്തും ഇന്ത്യയാണ് സഹായിക്കുന്നത്. ഇത്തരം ഒരു സഹായവും നൽകാൻ ക്ഷമതയില്ലാത്ത രാജ്യമാണ് പാകിസ്താനെന്നും കർസായി വ്യക്തമാക്കി.
















Comments