എം.ബി.രാജേഷ് ഇനി കേരളനിയമസഭ സ്പീക്കർ

Published by
Janam Web Desk

തിരുവനന്തപുരം: 15-ാം കേരളാ നിയമസഭയുടെ സ്പീക്കറായി എം.ബി.രാജേഷിനെ തെരഞ്ഞെ ടുത്തു. ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. 96 വോട്ടുകൾ സി.പി.എം സ്ഥാനാർത്ഥിയായ എം.ബി.രാജേഷിനും 40 വോട്ടുകൾ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ പി.സി.വിഷ്ണുനാഥിനും ലഭിച്ചു. ആരോഗ്യകാരണങ്ങളാൽ സഭയിൽ ഹാജരാകാതിരു ന്നതിനാൽ മൂന്ന് പേർക്ക് വോട്ടുചെയ്യാനായില്ല.

ലോകസഭയിലെ അറിവും അനുഭവവും പൊതുരംഗത്തെ പരിചയവും കേരളാ നിയമ സഭയിൽ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി.രാജേഷിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയർപ്പിച്ചുകൊണ്ട് പറഞ്ഞു.

്പ്രതിപക്ഷത്തിന് സഭയിൽ എല്ലാസുരക്ഷയും പ്രദാനം ചെയ്യാൻ എം.ബി.രാജേഷിന് സാധിക്കുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒപ്പം തന്റെ രാഷ്‌ട്രീയം സഭയ്‌ക്ക് പുറത്ത് പ്രകടിപ്പിക്കുമെന്ന് രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ല എന്നും അത് പ്രതിപക്ഷത്തെ വേദനിപ്പിച്ചുവെന്നും സതീശൻ ഓർമ്മിപ്പിച്ചു. സ്പീക്കർ സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറഞ്ഞാൽ സഭയ്‌ക്കകത്ത് അതിനോടുള്ള പ്രതിഷേധം അറിയിക്കേണ്ട അവസ്ഥ പ്രതിപക്ഷത്തിനുണ്ടാകുമെന്ന് മറക്കരുതെന്നും സതീശൻ വ്യക്തമാക്കി.

Share
Leave a Comment