ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ഐ.ടി നയത്തിൽ അന്വേഷണം നടത്തുന്ന ഡൽഹി പോലീസിന്റെ രീതികളിൽ ആശങ്കയറിയിച്ച് ട്വിറ്റർ രംഗത്ത്. തങ്ങളുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ഇന്ന് റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ നിയമത്തെ ലംഘിക്കുന്ന ഒരുതരത്തിലുള്ള സാമൂഹ്യമാദ്ധ്യമ ദുരുപയോഗവും അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കികഴിഞ്ഞു.
ഇന്ത്യാ ഗവൺമെന്റുമായി എല്ലാത്തരം ചർച്ചകൾക്കും തയ്യാറാണെന്നും ഇന്ത്യയിലെ നിയമം ലംഘിക്കുന്നതരത്തിലോ രാജ്യസുരക്ഷയെ ഹനിക്കുന്നതരത്തിലോ യാതൊരു മൈക്രോ ബ്ലോഗിങ്ങും അനുവദിക്കില്ലെന്നും ട്വിറ്റർ അധികൃതർ ആവർത്തിച്ചു. എന്നാൽ കേന്ദ്ര സർക്കാർ ഉന്നയിച്ച ആരോപണങ്ങളും ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങൾക്കും ട്വിറ്റർ ഹാന്റിലുകൾ ഉപയോഗപ്പെടുത്തി എന്നതിൽ അഭിപ്രായം പറഞ്ഞില്ല.
കേന്ദ്രസർക്കാറിന്റെ ബ്ലോഗുകൾ ട്വിറ്റർ പ്രചരിപ്പിക്കാതിരുന്ന വിഷയത്തിലും അന്വേഷണം നടക്കുകയാണ്. ഡൽഹി ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ് ട്വിറ്റർ ജീവനക്കാരുടെ വിഷയം മുന്നോട്ട് വയ്‌ക്കുന്നത്.
Comments