ന്യൂഡൽഹി: രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ നാശം വിതച്ച യാസ് ചുഴലിക്കാറ്റിന്റെ കെടുതികൾ മനസ്സിലാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന്. ആകാശമാർഗ്ഗം നടത്തുന്ന നിരീക്ഷണത്തിൽ കിഴക്കൻ സംസ്ഥാനങ്ങളിലെ കെടുതിയുണ്ടായ പ്രദേശങ്ങളിൽ നിരീക്ഷണം നടക്കും. ഇന്ന് രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്താണ് യാത്ര നിശ്ചിയിച്ചിട്ടുള്ളത്.
നിരീക്ഷണ ശേഷം പ്രധാനമന്ത്രി ആദ്യം ഒഡീഷയിലെ ഭുവനേശ്വർ വിമാനാതാവളത്തിലും തുടർന്ന് കൊൽക്കത്ത വിമാനതാവളത്തിലും മുഖ്യമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ വിശകലനം ചെയ്യും.
Comments