ലണ്ടൻ: സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡോമിനിക്കൻ കോടതി തള്ളി. തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന ചോക്‌സിയുടെ വാദം തള്ളിയ കോടതി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചു എന്ന കേസിലാണ് ജാമ്യം നിഷേധിച്ചത്. ഇന്റർപോളിന്റെ റെഡ് നോട്ടീസുള്ള വ്യക്തിയാണ് ചോക്‌സി. നാളെയാണ് ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നത്.
ചോക്‌സിക്കെതിരെ ഡോമിനിക്കയിൽ കേസില്ലാത്തതിനാൽ രാജ്യത്തേക്ക് അനധികൃ തമായി എത്തിപ്പെട്ടു എന്ന കേസാണ് എടുത്തിരിക്കുന്നത്. ഈ കേസ് സിവിൽ നിയമം അനുസരിച്ചുള്ളതു മാത്രമാണെന്നും അഭിഭാഷകർ പറയുന്നു. ആന്റിഗ്വയിലും ബാർബുഡ യിലുമായി താമസിക്കുന്ന തന്നെ ഡോമിനിക്കയിലേക്ക് തട്ടിക്കൊണ്ടുവന്നുവെന്നാണ് ചോക്‌സി കോടതിയിൽ പറഞ്ഞത്.
ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്ന വജ്രവ്യാപാരി ഒരു വീൽചെയറിലിരുന്നാണ് കോടതിയിൽ എത്തിയത്. ചൈന ഡോമിനിക്കയിൽ പണിത ആശുപത്രിയിലാണ് മെഹുൽ ചോക്‌സി ശാരീരിക വിഷമത്തിന്റെ പേരിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചോക്‌സിയുടെ നിലവിലുള്ള ശാരീരിക ക്ഷമത ആശങ്കാജനകമല്ലെന്നും വിമാനയാത്രയ്‌ക്ക് തടസ്സമില്ലെന്നും കോടതി നിരീക്ഷിച്ചു. ചോക്‌സിയെ വിട്ടുകിട്ടാനായി പ്രത്യേക വിമാനത്തിൽ എത്തിയ ഇന്ത്യൻ പോലീസ് സംഘം ഡോമിനിക്കയിലുണ്ട്.
കോടതി നിലവിൽ സ്വീകരിച്ചിട്ടുള്ള നിലപാട് ഇന്ത്യക്ക് ഗുണകരമാണ്. ഇന്ത്യയിൽ നിന്നും കടന്ന ചോക്‌സി ആന്റിഗ്വയിലും ബാർബുഡയിലുമായി 2018 മുതൽ പൗരത്വം നേടി താമസി ക്കുകയാണ്.
Comments