വാഷിംഗ്ടൺ: ചൈനയിലെ വുഹാനിൽ നിന്നു തന്നെയാണ് കൊറോണ പരന്നതെന്ന തന്റെ നിഗമനം ശരിയാണെന്ന് തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുടെ ആഗോളതലത്തിലെ കുതന്ത്രങ്ങളെല്ലാം താനാണ് തുറന്നുകാണിച്ചതെന്നും ഇന്ന് അതെല്ലാം തെളിവ് സഹിതം പുറത്തുവരികയാണെന്നും ട്രംപ് പറഞ്ഞു. ലോകരാജ്യങ്ങളിലെ ശാസ്ത്രസമൂഹം ഒരാഴ്ചയായി റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ആരോഗ്യ വകുപ്പ് ഉപദേഷ്ടാവ് ഡോ.ഫൗസി നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ട്രംപ് രംഗത്തെത്തിയത്.
ഇപ്പോൾ എന്നെ ശത്രുവായി കാണുന്നവരെല്ലാം ഒരേ സ്വരത്തിൽ ചൈനയെ കുറ്റപ്പെടുത്താൻ തയ്യാറായിരിക്കുന്നു. വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വ്യാപിച്ചതെന്ന് ഇന്ന് സ്ഥിരീകരിക്കുകയാണ്. ചൈനയ്‌ക്കെതിരെ എന്റെ നടപടികൾക്ക് ഇന്ന് പിന്തുണ ലഭിക്കുന്നു. ഇനിയെങ്കിലും ആഗോളസമൂഹത്തിനെ കൊന്നൊടുക്കുന്ന ചൈനയ്‌ക്കെതിരെ നടപടി എടുക്കണം. കനത്ത പിഴ ഈടാക്കി അന്താരാഷ്‌ട്രസമൂഹം പ്രതിരോധിക്കാൻ തയ്യാറാക ണമെന്നും ട്രംപ് പറഞ്ഞു.
ചൈന ഒരിക്കലും സ്വന്തം ജനങ്ങളെയും കൊല്ലാനിടയുള്ള ഒരു വൈറസിനെ സൃഷ്ടിക്കി ല്ലെന്നായിരുന്നു പലരും ആദ്യം പറഞ്ഞത്. ആന്റണി ഫൗസിയടക്കമുള്ളവർ തന്റെ ഭരണ കാലഘട്ടത്തിൽ ചൈനാ വിരുദ്ധ നയത്തെ വിമർശിച്ചിരുന്നു. എന്നാൽ ഞാനന്ന് ചൈനയെ സംശയിക്കണമെന്ന കാര്യത്തിൽ ഉറച്ചുനിന്നു. ചൈനയോടുള്ള സമീപനത്തിൽ എനിക്ക് യാതൊരു വിധ സംശയവുമില്ല. ഇന്നിപ്പോൾ എന്നെ എതിർത്തവർ ചൈനയെ സംശയത്തിന്റെ നിഴലിൽ നിർത്തിയതിൽ സന്തോഷമുണ്ടെന്നും ട്രംപ് തന്റെ പ്രസ്താവ നയിലൂടെ പറഞ്ഞു.
Comments