റോഡപകടങ്ങളിലൂടെ നിരവധി പേരുടെ ജീവനാണ് ദിവസേന നഷ്ടപ്പെട്ടു പോകുന്നത്. ഭൂരിഭാഗം ആളുകളുടേയും ജീവന് നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം കൃത്യസമയത്ത് അവരെ ആശുപത്രിയില്‍ എത്തിക്കാത്തതു തന്നെയാണ്. പലപ്പോഴും ആളുകള്‍ അപകടം നടന്ന സ്ഥലത്ത് കാഴ്ചക്കാരാവുക എന്നതല്ലാതെ അപകടം സംഭവിച്ച ആളെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാനുള്ള മനസ്സ് കണ്ടു നില്ക്കുന്നവരില് കുറച്ചു പേര്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ എന്നാല്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് താങ്ങായി എത്തുന്ന ഡോക്ടറാണ് ഡോ. സുബ്രതോ ദാസ്. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം തന്നെയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദിലൂടെ ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു സുബ്രതോ ദാസ്. തുടര്‍ന്ന് അവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ബാലന്‍സ് തെറ്റിയ വാഹനം നേരെ മരത്തില്‍ ചെന്ന ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി ഇവര്‍ പലരെയും വിളിച്ചെങ്കിലും ആരും എത്തിയില്ല. ഏകദേശം അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യാത്രക്കാരില്‍ ഒരാള്‍ ഇവരെ സഹായിക്കാനായി എത്തിയത്.
റോഡപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് ആസ്ഥാനമായുള്ള എന്‍ജിഒ ആയ ലൈഫ്ലൈന് ഫൗണ്ടേഷന് സുബ്രതോ ദാസ് ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അടിയന്തര ആംബുലന്‍സ് സേവനവും ആരംഭിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ ഉടനീളം 25 ലധികം സംസ്ഥാനങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്. ഇതിന്റെ ഫലമായി നിരവധിപ്പേരുടെ ജീവന് രക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സുബ്രതോയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവായി അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
Comments