ശ്രീനഗർ : പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പോലീസിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ എഴ് പേർക്ക് പരിക്കേറ്റു. പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിൽ ബസ് സ്റ്റാന്റിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മാസവും പുൽവാമയിൽ ഇത്തരത്തിൽ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. മെയ് 26 ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
















Comments