തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കുറയുന്നുണ്ടെങ്കിലും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ വരെ രോഗം ബാധിച്ചവരുടെ എണ്ണം 63 ആണ്. ഇതിൽ 13 പേർ മരിച്ചു.
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകൾ 63 ആയി. അഞ്ച് പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 45 പേരാണ് നിലവിൽ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. 11 പേരാണ് മലപ്പുറത്ത് ചികിത്സയിലുള്ളത്. ഇതിനിടെ കൊറോണ സ്ഥിരീകരിക്കാത്ത ആറ് പേരിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇത് ആശങ്ക കൂട്ടുകയാണെന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Comments