പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ അട്ടിമറി. അമേരിക്കയുടെ സെറീന വില്യം സിനെ കസാഖിസ്താന്റെ എലേന റിബാക്കിനയാണ് തോൽപ്പിച്ചത്. നാലാം റൗണ്ടിൽ 6-3, 7-5നാണ് എലേന മുൻ ചാമ്പ്യനെ തകർത്തത്. 24 ഗ്രാന്റ്സ്ലാം തികയ്‌ക്കാമെന്ന മോഹമാണ് തകർന്നത്. 2016 മുതൽ റോളണ്ട് ഗാരോസിൽ കളിക്കുന്ന എലേന ഇതുവരെ നാലാം റൗണ്ട് കടന്നിട്ടില്ല.
ഇത്തവണ നവോമി ഒസാക രണ്ടാം റൗണ്ടിൽ വെച്ച് ടൂർണ്ണമെന്റിൽ നിന്നും പിന്മാറിയത് സെറീനയുടെ സാദ്ധ്യത വർദ്ധിപ്പിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിത തോൽവിയാണ് നേരിടേണ്ടിവന്നത്. സെറീനയുടെ ലക്ഷ്യം ഇനി വിംബിൾഡണാണ്. ജൂൺ 28നാണ് വിംബിൾഡൺ ആരംഭിക്കുന്നത്.
റഷ്യയിൽ ജനിച്ച എലേന 2018ലാണ് കസാഖിസ്ഥാൻ പൗരത്വം നേടിയത്. ആദ്യമായാണ് എലേന ഒരു ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്നത്്. 1999ൽ സെറീന വില്യംസ് തന്റെ ആദ്യ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കുമ്പോൾ എലീന വെറും ജനിച്ചിട്ട് വെറും രണ്ടുമാസമേ ആയിട്ടുള്ളു.
Comments