തിരുവനന്തപുരം: സത്യപ്രതിജ്ഞ ക്രമപ്രകാരം നടത്തിയില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ദേവികുളം എംഎൽഎ എ. രാജയ്ക്ക് പിഴ. നിയമസഭയിൽ ഹാജരായ അഞ്ച് ദിവസത്തേയ്ക്ക് 2500 രൂപ പിഴ അടക്കണമെന്നാണ് സ്പീക്കറുടെ റൂളിങ്.
തമിഴിൽ ആയിരുന്നു രാജ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ സത്യപ്രതിജ്ഞയിൽ ദൈവ നാമത്തിലെന്നോ സഗൗരവമെന്നോ പറഞ്ഞിരുന്നില്ല. നിയമ വകുപ്പ് തർജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണിതെന്നാണ് വിലയിരുത്തൽ. തുടർന്ന് ജൂൺ രണ്ടിന് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഗുരുതരമായ സംഭവത്തിൽ രാജയ്ക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും സ്പീക്കർ നിർദ്ദേശം നൽകിയിരുന്നു. അതേസമയം കന്നഡയും തമിഴും ഉൾപ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. 43 പേർ ദൈവനാമത്തിലും 13 പേർ അള്ളാഹുവിന്റെ നാമത്തിലും ബാക്കിയുള്ളവർ് സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു.
Comments