കാസർകോട്: സിപിഎം പ്രവർത്തകർ തറ പൊളിച്ച് കൊടിനാട്ടിയ വീടിന്റെ നിർമ്മാണം പുനരാരംഭിക്കാനുള്ള ശ്രമം പാർട്ടി പ്രവർത്തകരെത്തി വീണ്ടും തടഞ്ഞു. കാഞ്ഞങ്ങാട് ഇട്ടമ്മൻ ചാലിയാൻ നായിലെ വിഎം റാസിഖിന്റെ വീട് നിർമ്മാണമാണ് സിപിഎം പ്രവർത്തകരെത്തി വീണ്ടും തടഞ്ഞത്. പിരിവ് നൽകാൻ വൈകിയതിന്റെ വൈരാഗ്യത്തിൽ നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകരെത്തി കൊടി നാട്ടി വീടിന്റെ നിർമ്മാണം നിർത്തിവെപ്പിച്ചിരുന്നു.
രണ്ട് മാസം മുൻപാണ് നിർമ്മാണത്തിലിരുന്ന റാസിഖിന്റെ വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊടി നാട്ടിയത്. വയലിൽ വീട് നിർമ്മിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ പഞ്ചായത്തിന്റെ അനുമതിയോടെ ഇന്നലെ വീടിന്റെ നിർമ്മാണം പുനരാരംഭിച്ചപ്പോൾ പ്രവർത്തകരെത്തി വീണ്ടും തടസ്സപ്പെടുത്തുകയായിരുന്നു.
Comments