റിയോ ഡി ജനീറോ: കോപ്പാ അമേരിക്ക ഗ്രൂപ്പ് ബിയിൽ ജയം മറന്ന് അർജ്ജന്റീന. ചിലിയാണ് മെസ്സിയുടെ തുടക്കത്തിന് തടയിട്ട് സമനില പിടിച്ചത്. മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. രണ്ടു കോപ്പാ അമേരിക്ക കിരീടം തങ്ങളിൽ നിന്നും തട്ടിയെടുത്ത ചിലിയുടെ അവസാന നിമിഷങ്ങളിലെ ഞെട്ടിക്കൽ തുടർക്കഥയാവുകയാണ്.
മുപ്പത്തിമൂന്നാം മിനിറ്റിലാണ് ലയണൽ മെസ്സി അർജ്ജന്റീനയെ മുന്നിലെത്തിച്ചത്. തന്റെ 145-ാം മത്സരത്തിലാണ് മനോഹരമായ ഫ്രീകിക്ക് മെസി പോസ്റ്റിന്റെ വലത് മൂലയിലേക്ക് കയറ്റിയത്.
കളിയുടെ എട്ടാം മിനിറ്റിൽ ലഭിച്ച അവസരം മെസ്സിയ്‌ക്ക് വലയിലെത്തിക്കാനായില്ല. 12-ാം മിനിറ്റിൽ ലാതുറോ മാർട്ടിനെസും അവസരം നഷ്ടപ്പെടുത്തി. 20-ാം മിനിറ്റിൽ ലൊ സെൽസോയുടെ ശ്രമവും പാഴായി. അർജന്റീനയ്‌ക്കായി ഏയ്ഞ്ചൽ ഡി മരിയ, എസേക്വിൽ പലാസിയോസ്, സെർജിയോ അഗ്യൂറോ എന്നിവർ കളം നിറഞ്ഞിട്ടും ഗോളുകൾ പിറന്നില്ല.
57-ാം മിനിറ്റിൽ ചിലി സമനില പിടിച്ചു. എഡ്വേർഡോ വർഗാസിനെ ടാഗ്ലിയാഫിക്കോ ഫൗൾ ചെയ്്തതിന് ലഭിച്ച പെനാൽറ്റിയാണ് ചിലിയുടെ രക്ഷയ്‌ക്ക് എത്തിയത്. വാർ സംവിധാന ത്തിലൂടെ പെനാൽറ്റി അനുവദിക്കുകയായിരുന്നു. സൂപ്പർ താരം അൽതുറോ വിദാലാണ് ഗോളടിച്ചത്.
















Comments