തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ ഉത്തരവ് ദുരുപയോഗം ചെയ്ത് വ്യാപകമായി വനംകൊള്ള നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ക്രൈംബ്രാഞ്ച്. കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു.
വലിയ തോതിൽ സാമ്പത്തിക തട്ടിപ്പും വനംകൊള്ളയുടെ മറവിൽ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൂഢാലോചനയും മോഷണവും അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120ബി, 379, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് അനുമതി രേഖകൾ കൈവശം ഇല്ലാതെ നിയമ വിരുദ്ധമായി സർക്കാർ പട്ടയ വന പുറമ്പോക്ക് ഭൂമികളിൽ നിന്നും വീട്ടി, തേക്ക് മുതലായ സംരക്ഷിത മരങ്ങളാണ് മുറിച്ച് കടത്തിയത്. ഇതിനായി ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും ഗൂഢാലോചന നടത്തിയെന്നും പല സ്ഥലങ്ങളിലായി മരങ്ങൾ സൂക്ഷിച്ചും ഒളിപ്പിച്ചും വെച്ച് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും എഫ് ഐആറിൽ പറയുന്നു.
















Comments