തിരുവനന്തപുരം : കൊറോണ പ്രതിസന്ധിയിൽ ജനങ്ങൾക്ക് പാലും ബ്രഡും വിതരണം ചെയ്ത് കള്ളിക്കാട് പഞ്ചായത്ത് . അക്ഷയപാത്രം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ എല്ലാ വീടുകളിലേയ്‌ക്കും സൗജന്യമായി പാലും ബ്രഡും വിതരണം ചെയ്തത്.
ഗ്രാമം വിശപ്പ് രഹിത ഗ്രാമമാക്കുന്നതിനായി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷയ പാത്രം . വാഴിച്ചലില്‍ പ്രവര്‍ത്തിക്കുന്ന മലനാട് മില്‍ക്ക് ഫാര്‍മേഴ്‌സ് സൊസൈറ്റിയാണ് പഞ്ചായത്തിന് പാലും ബ്രഡും നല്‍കുന്നത് . പഞ്ചായത്തിനോട് സഹകരിച്ച സൊസൈറ്റിക്ക് പഞ്ചായത്ത് ഭരണസമിതി നന്ദി അറിയിച്ചു.
ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു . ജൂൺ 4 മുതൽ 6 വരെ ഗ്രാമത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.
Comments