മിലാൻ: ഇറ്റലിയ്‌ക്ക് സീസണിലിൽ തുടർച്ചയായ 35-ാം ജയം. യൂറോകപ്പിൽ വെയിൽസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അസൂറികൾ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്‌സർലന്റ് തോൽപ്പിച്ചു.
ഗ്രൂപ്പ് എയിലെ ആദ്യഘട്ടത്തിലെ അവസാന മത്സരത്തിലും ജയിച്ചാണ് ഇറ്റലി വിജയക്കുതിപ്പ് തുടരുന്നത്. കളിയുടെ 39-ാം മിനിറ്റിൽ മത്തേയോ പെസ്സീനയാണ് ഇറ്റലിയ്‌ക്കായി ഏക ഗോൾ നേടിയത്. ഇനി പ്രീക്വാർട്ടിൽ 27-ാം തീയതിയാണ് ഇറ്റലിയുടെ ആദ്യ മത്സരം. എതിരാളി കളാരെന്ന് തീരുമാനം ആയിട്ടില്ല.
രണ്ടാം മത്സരത്തിൽ കളം നിറഞ്ഞു കളിച്ച സ്വിസ് നിര തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. തുർക്കിയുടെ ആക്രമണത്തെ ശക്തമായി പ്രതിരോധി ക്കുന്നതിലും സ്വിസ് നിര വിജയിച്ചു. കളിയുടെ 6-ാം മിനിറ്റിൽ ഹാരിസാണ് ആദ്യഗോൾ നേടിയത്. 26-ാം മിനിറ്റിൽ ഹെർദ്ദാൻ ഷാഖ്വിരിയാണ് സ്വിസിനായി രണ്ടാം ഗോൾ നേടിയത്. 62-ാം മിനിറ്റിൽ തുർക്കിയ്‌ക്കായി ഇർഫാൻ കാവേച്ചി ഒരു ഗോൾ മടക്കിയെങ്കിലും ഷാഖ്വിരി 68-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ ടീമിന് 3-1ന്റെ ആധികാരിക ജയം സമ്മാനിച്ചു.
















Comments