ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആർ.ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഇക്കഴിഞ്ഞ മെയ് 14 നാണ് സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിക്കുന്നത്. അഭിലാഷിന്റെ അമ്മ ലാലി കൊറോണ ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് ആണ് ഡോക്ടർക്ക് മർദ്ദനം ഏറ്റത്. തുടർന്ന് പ്രതിയായ ഇയാൾ ഒളിവിൽ പോയിരുന്നു.
അഭിലാഷിനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് സംസ്ഥാന വ്യാപകമായി രാവിലെ 10 മുതൽ 11 വരെ ഒപികൾ ബഹിഷ്‌കരിച്ചിരുന്നു. ക്രൂരമായി മർദ്ദനമേറ്റതായും നീതി കിട്ടാത്തതിൽ രാജിവെയ്‌ക്കുന്നതായും ഡോ. രാഹുൽ മാത്യുവും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ കേസ് െ്രെകം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനമായിട്ടിുണ്ട്. ആലപ്പുഴ ക്രെെംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. ചെങ്ങന്നൂർ ഡിവൈഎസ്പി, മാവേലിക്കര എസ് എച്ച് ഒ എന്നിവരും സംഘത്തിൽ ഉണ്ടാകും.
















Comments