കൊറോണ വൈറസ് പല ജീവിതങ്ങളുടെയും താളം തെറ്റിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തമായി തുടങ്ങിയതും പടര്‍ന്നു പന്തലിച്ചതുമായ നിരവധി ബിസിനസുകള്‍ അടച്ചുപൂട്ടുകയും നഷ്ടത്തിലാകുകയും ചെയ്ത നിരവധി സംഭവങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ തൊഴില്‍ നഷ്ടപ്പെട്ട് കുടുംബം പോറ്റാന്‍ നിവര്‍ത്തിയില്ലാതെ കഷ്ടപ്പെടുന്ന ഒരു വിഭാഗവും നമമുക്കു ചുറ്റുമുണ്ട്. എന്നെങ്കിലും മാറും എന്ന പ്രതീക്ഷയില്‍ മാത്രം മുന്നോട്ടു ജീവിക്കുകയാണ് ആളുകളും.എന്നാല്‍ കൊറോണ എന്ന മഹാമാരി കാരണം തന്റെ ജീവിതം വഴിമുട്ടിയപ്പോള്‍ അതിനെ തരണം ചെയ്യാന്‍ പുതിയൊരു ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പശ്ചിമബംഗാളിലെ ദെബാഷിഷ് കുണ്ടു എന്ന യുവാവ്. ഇവന്റ് മാനേജുമെന്റ് കമ്പനിയുടെ നടത്തിപ്പുകാരനായിരുന്നു ദെബാഷിഷ്.
നിബന്ധനകള്‍ വന്നതോടു കൂടി ആഡംബരപൂര്‍ണമായ കല്യാണങ്ങളും പരിപാടികളും എല്ലാം നിര്‍ത്തിവെച്ചു . ബിസിനസ് നഷ്ടത്തിലായതോടെ അത് നിര്‍ത്തി വെയ്‌ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ദെബാഷിഷിനു മുന്നില്‍ ഇല്ലായിരുന്നു. പിന്നീട് തന്റെ ദുരിതപൂര്‍ണമായ ജീവിതം പ്രകാശപൂരിതമാക്കാന്‍ ഒരു ഉപജീവന മാര്‍ഗത്തിനായി മുളയില്‍ നിന്ന് പരിസ്ഥിതി സൗഹൃദ വെള്ളക്കുപ്പികള്‍ ഉണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ മുള കുപ്പികള്‍ നിര്‍മ്മിക്കുന്നതിനായി അദ്ദേഹം ഒരു വര്‍ക്ക് ഷോപ്പ് ആരംഭിച്ചു. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ബിസിനസ്സ് കുതിച്ചുയരുകയും ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ധാരാളം ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങുകയും ചെയ്തു.
തന്റെ പ്രദേശത്ത് ധാരാളം മുള ലഭിക്കുമെന്നതിനാല്‍ കച്ചവടത്തിനാവശ്യമായ അസംസ്‌കൃതവസ്തു സംഭരണം എളുപ്പമാണെന്നും ഇത് പ്രത്യേകിച്ചും പരിസ്ഥിതി സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സ്വന്തമായി ഒരു ഉപജീവന മാര്‍ഗം കണ്ടെത്തുക മാത്രമല്ല ഒപ്പം, ഈ മഹാമാരിക്കാലത്ത് തന്നെപ്പോലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട നാട്ടുകാര്‍ക്കും തൊഴില്‍ നല്‍കാന്‍ കൂടി അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ ദേബാഷിഷും സംഘവും പ്രതിമാസം 4000- 5000 വെള്ളകുപ്പികള്‍ ഉണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഉല്‍പ്പന്നത്തിന് ആളുകള്‍ നല്‍കുന്ന പ്രതികരണങ്ങളിലും അദ്ദേഹം വളരെ സന്തുഷ്ടനാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് മുന്നേറിയ മുപ്പത്തിയൊന്‍മ്പതുകാരനായ ദെബാഷിഷ് നമ്മുടെ യുവതലമുറയ്‌ക്ക് ഒരു വഴികാട്ടിയാണ്.
















Comments