ന്യൂഡൽഹി : ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിന്റെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കി തട്ടിപ്പ്. ഇല്ലാത്ത തസ്തികകളിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പൂർണമായും സാദൃശ്യമുള്ള വെബ്‌സൈറ്റുണ്ടാക്കിയാണ് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്.
എഞ്ചിനീയർ ഒഴിവുകളിലേക്ക് തുടക്കക്കാരെ ക്ഷണിക്കുന്നുവെന്ന രീതിയിൽ ഫോൺ മെസ്സേജ് അയയ്‌ക്കുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. തൊട്ടടുത്തുള്ള ദിവസമായിരിക്കും അപേക്ഷ അയയ്‌ക്കാനുള്ള അവസാന തീയതിയായി കാണിക്കുക. വ്യാജവെബ്സൈറ്റിന്റെ ( https://www.bhelgov.co.in/ ) ലിങ്ക് മെസ്സേജിൽ ഉണ്ടായിരിക്കും. തുടർന്ന് സൈറ്റിലേക്ക് എത്തുമ്പോൾ നിരവധി ഒഴിവുകളുടെ വിവരങ്ങൾ നൽകിയിരിക്കും. ഇതിൽ കയറി വേണ്ട വിവരങ്ങൾ നൽകിയതിനു ശേഷം ആയിരം രൂപ കൂടി നൽകാൻ ആവശ്യപ്പെടും. ഇങ്ങനെയാണ് തട്ടിപ്പ് നടത്തുന്നത്. സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ചാൽ ഒരു മറുപടിയുമുണ്ടാകില്ല.
https://www.facebook.com/story.php?story_fbid=4067517316670954&id=100002381769854
യഥാർത്ഥ വെബ്‌സൈറ്റായ https://www.bhel.com/ സൈറ്റിൽ കയറിയാൽ ഇത്തരത്തിലുള്ള യാതൊരു ഒഴിവുകളും നിലവിൽ ഇല്ലെന്ന് മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞ ജൂൺ ആറിനും ഇതുപോലെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത് സൂചിപ്പിച്ച് വിവിധ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
















Comments