ലണ്ടൻ: ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ രാജകുമാരി സെറീനാ വില്യംസ് വിംബിൾഡണിൽ നിന്ന് പരിക്കേറ്റ് പിന്മാറി. ആദ്യ സെറ്റിൽ 3-3ന് കളിതുടരുന്നതിനിടെയാണ് അമേരിക്കൻ താരത്തിന്റെ കാലിന് പരിക്കേറ്റത്. കണ്ണീരോടെയാണ് സെറീന കോർട്ട് വിട്ടത്. 39 കാരിയായ സെറീന തന്റെ എട്ടാം വിംബിൾഡൺ കിരീടത്തിനായാണ് ഇത്തവണ ഇറങ്ങിയത്.
ബലാറസിന്റെ അലക്‌സാന്ദ്രാ സാസ്‌നോവിച്ചുമായുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്. കരിയറിൽ 24 ഗ്രാൻഡ്സ്ലാം നേട്ടം എന്ന മാർഗരറ്റ് കോർട്ടിന്റെ നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് സെറീനയ്‌ക്ക് നഷ്ടമായത്. അസഹനീയമായ വേദനകാരണം കോർട്ടിൽ ഇരുന്നുപോയ സെറീനയ്‌ക്ക് പിന്നീട് കളി തുടരാനായില്ല.
കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പണിൽ സെറീന മുന്നേറിയെങ്കിലും സെമികാണാതെ പുറത്തുപോവുകയായിരുന്നു.
















Comments