ലണ്ടൻ: യൂറോകപ്പിൽ കരുത്തരായ ജർമ്മനിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത ഇംഗ്ലീഷ് നിര വീട്ടിയത് 25 വർഷം മുമ്പ് ഇതേ വെംബ്ലി സ്റ്റേഡിയത്തിലെതോൽവിക്കുള്ള പ്രതികാരം.
https://www.youtube.com/watch?v=3EiE7eLWI_M
അന്ന് ആ ടീമിൽ കളിച്ച് പെനാൽറ്റി പാഴാക്കിയ താരമാണ് ഇംഗ്ലീഷ് ടീമിന്റെ പരിശീലക നെന്നതാണ് തികഞ്ഞ യാദൃശ്ചികത. പെനാൽറ്റി ഷൂട്ടൗട്ടി അന്ന് പാഴാക്കി ടീമിന്റെ തോൽ വിക്ക് കാരണക്കാരനായ ഗാരേത്ത് സൗത്ത്‌ഗേറ്റാണ് ഇന്ന് പരിശീലകൻ. ഒപ്പം അന്ന് സൗത്ത് ഗേറ്റിന്റെ ഷോട്ട് തടഞ്ഞ ജർമ്മൻ ഗോളി ആന്ദ്രിയാസ് കോപ് കേയാണ് ഇത്തവണ ജർമ്മനിയുടെ ഗോൾ കീപ്പിംഗ് പരിശീലകനെന്നതും മറ്റൊരു യാദൃശ്ചികതയായി. ഇന്നലെ സെറ്റർലിംഗും ക്യാപ്റ്റനായ ഹാരീ കെയിനും നൽകി ജയം അതിനാൽ തന്നെ മധുരപ്രതികാരമായി.
1996ലെ യൂറോകപ്പ് സെമിഫൈനലിലാണ് സൗത്ത്‌ഗേറ്റിന്റെ പിഴവ് മൂലം ഇംഗ്ലണ്ട് ജർമ്മനി ക്കെതിരെ പുറത്തായത്. 6-5നാണ് അന്ന് ജർമ്മനിക്കെതിരെ ഇംഗ്ലീഷ് നിര അടിയറ പറഞ്ഞത്. അതേ വർഷം ലോകകപ്പിൽ കരുത്തുകാണിച്ച ഇംഗ്ലീഷ് പടയ്‌ക്ക് സ്വന്തം നാട്ടിലെ യൂറോ കപ്പിൽ കാലിടറിയത് വലിയ ആഘാതമായിരുന്നു.
















Comments