ബകു: കാസ്പിയൻ കടലിലെ വാതക- എണ്ണ ശേഖരത്തിൽ വൻ സ്‌ഫോടനം. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കരുതൽ ശേഖരത്തിൽ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി സ്‌കോർ അറിയിച്ചു.
സമുദ്രത്തിന്റെ ഉപരിതലം ലാവയോട് സമാനമായിരുന്നു. അതിനാൽ തന്നെ അഗ്നിപർവ്വതം പൊട്ടിയതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലാവയ്‌ക്കൊപ്പം ചെളിയും സമുദ്ര ഉപരിതലത്തിൽ വ്യാപിച്ചിരുന്നു. കാസ്പിയൻ കടലിൽ ഇത്തരത്തിൽ നേരത്തേയും സ്‌ഫോടനം ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഉമൈദ് ഗ്യാസ് ഫീൽഡിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് സ്‌ഫോടനം ഉണ്ടായത്. സമുദ്രത്തിന്റെ ഉപരിതലത്തിന് മുകളിൽ തീപടരുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വൃത്താകൃതിയിൽ തീ ഉയരുന്നതും ലാവ സമുദ്രത്തിൽ വ്യാപിക്കുന്നതും വീഡിയോയിൽ കാണാം.
Not to be outdone by the Gulf of Mexico, there was a massive explosion in the Caspian Sea pic.twitter.com/JgxMkAmzUW
— philip lewis (@Phil_Lewis_) July 4, 2021
















Comments