ശ്രീനഗർ : അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടിയുമായി ശ്രീനഗർ ഭരണകൂടം. ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. നാല് കെട്ടിടങ്ങളാണ് തകർത്തത്.
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കോർപ്പറേഷന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ശ്രീനഗർ മുനിസിപ്പൽ എൻഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണത്തിൽ പരാതികൾ സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.
കോർപ്പറേഷൻ പരിധിയിലെ ലവായ്‌പ്പോര മുജ്ഗുണ്ടിലെ കെട്ടിടങ്ങളാണ് തകർത്തത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് അധികൃതർ പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഭൂമി കയ്യേറ്റവും അനധികൃത നിർമ്മാണവും നടന്നിരിക്കുന്നത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
















Comments